മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി; കേന്ദ്രസർക്കാരിന് തിരിച്ചടി

മീഡിയവൺ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യസ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശ സുരക്ഷ പറഞ്ഞ് കാരണം വെളിപെടുത്താത്തത് അംഗീകരിക്കാനാവില്ല എന്നും സർക്കാരിനെ വിമർശിക്കുന്നത് ഭരണഘടന വിരുദ്ധം എന്ന് പറയാനാകില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here