പൗരത്വ നിയമ ഭേദഗതി; കേരളത്തിന്റേതടക്കമുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിച്ചേക്കും

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേരളവും ഡിവൈഎഫ്‌ഐയും മുസ്ലീംലീഗും സിപിഐയും അടക്കം 237 ഓളം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള വിജ്ഞാപനം ദുരുദ്ദേശത്തോടുകൂടിയെന്നാണ് ഹര്‍ജിക്കാരുടെ വാദം. സിഎഎ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

Also Read: ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല, അവ പാലിക്കപ്പെടേണ്ടവയാണ്; ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News