ഔറംഗാബാദിന്റെ പേരു മാറ്റം; അത് സര്‍ക്കാരിന്റെ അധികാരമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്രയിലെ നഗരമായ ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റാനുള്ള സർക്കാർ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പേരു മാറ്റിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. റോഡുകളുടെയും നഗരങ്ങളുടെയും പേര് തെരഞ്ഞെടുക്കാന്‍ കോടതിക്ക് കഴിയില്ല. ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും കോടതി വ്യക്തമാക്കി.

നഗരത്തിന്റെ പേര് മാറ്റാനുള്ള നിര്‍ദേശത്തിന് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കിയ അനുമതി ചോദ്യം ചെയ്ത് മുഹമ്മദ് ഹിഷാനി ഉസ്മാനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹര്‍ജി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News