
ദേശീയ സുരക്ഷയ്ക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്താല്‍ അത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു.
രാജ്യത്തിൻ്റെ സുരക്ഷ ബലിനല്‍കാനാവില്ലെന്നും പൗരൻ്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിനെതിരായ ഹരിജകള്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമർശം.
ENGLISH NEWS SUMMARY: The Supreme Court has ruled that the spy software Pegasus can be used for national security. The court said that there is no obstacle for the government to purchase and use Pegasus. However, it said that it will look into whether the software is misused to violate the privacy of individuals.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here