
വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസം സമയം അനുവദിച്ചു. വഖഫ് ബോര്‍ഡുകളും രണ്ടാഴ്ചക്കകം മറുപടി നല്‍കണം. ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അഞ്ച് ഹര്‍ജികളില്‍ മാത്രമാണ് വിശദമായ വാദം കേള്‍ക്കുകയെന്നും സുപ്രീംകോടതി അറിയിച്ചു.
വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വഖഫിന്റെ പേരില്‍ ആളുകളുടെ സ്വകാര്യസ്വത്ത് ഉള്‍പ്പെടെ പിടിച്ചെടുത്തുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡുകളില്‍ നിയമനം പാടില്ലെന്നും വഖഫ് സ്വത്തുക്കളില്‍ തത്സ്ഥിതി തുടരണമെന്നും സുപ്രീംകോടതി അറിയിച്ചു.
Also Read : വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി; ഹര്‍ജികളില്‍ വാദം തുടങ്ങി
പാര്‍ലിമെന്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടിക്ക് സമയം അനുവദിക്കുകയായിരുന്നു. ഏഴ് ദിവസത്തിനുള്ളിലാണ് കേന്ദ്രം മറുപടി നല്‍കേണ്ടത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

