വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കും: സുപ്രീം കോടതി

SUPREME COURT

വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കമെന്ന അഭിഭാഷകരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം.

മുസ്ലിം വിഭാഗങ്ങള്‍ക്ക് മേല്‍ കടന്നു കയറുന്ന വഖഫ് നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഈ മാസം 16 ന് പരിഗണക്കാമെന്നാണ് സുപ്രീം കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്വി എന്നിവര്‍ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി.

Also Read : ഒരു നിയമവും ബാധകമല്ല എന്ന നിലയിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നു, ഗവർണർമാർ സംഘപരിവാറിന് വേണ്ടി പ്രവർത്തിക്കുന്നു: എം എ ബേബി

നിയമ ഭേതഗതിക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെതടക്കം 14 ഹര്‍ജികളാണ് കോടതിയുടെ പരിഗണയില്‍ ഉള്ളത്. മുസ്ലിം ലീഗ്, ആര്‍ ജെ ഡി നേതാക്കള്‍, കോണ്‍ഗ്രസ്, എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. കൂടതല്‍ ഹര്‍ജികള്‍ നല്‍കാനാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. അതേസമയം ഹര്‍ജികള്‍ ഒരുമിച്ചാണോ പരിഗണിക്കുന്നതെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News