ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുന്ന ആദായ നികുതി വകുപ്പിന്റെ അധികാരം ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി തള്ളി

Pulling pyjama string case verdict

ഡിജിറ്റൽ ഇടങ്ങളിൽ തെരച്ചില് നടത്തുവാനും ഉപകരണങ്ങൾ പിടിച്ചെടുക്കുവാനുമുള്ള ആദായനികുതി വകുപ്പിന്റെ അവകാശത്തെ ചോദ്യം ചെയ്തുള്ള പൊതു താല്പര്യ ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നയിച്ച ബെഞ്ചു ഇന്നാണ് വിശ്വപ്രസാദ് അൽവ സമർപ്പിച്ച ഹർജി തള്ളിയത്. എന്നാൽ ഹർജിക്കാരനോട് സർക്കാരിനെ സമീപിച്ച് ആവശ്യമുള്ള സഹായം തേടാമെന്ന് അറിയിച്ചു.

നേരത്തെ, ഹർജിക്കാരൻ , 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 132 പ്രകാരമുള്ളതും, 2025 ലെ പുതിയ ആദായനികുതി നിയമത്തിലെ അനുബന്ധ വ്യവസ്ഥ (സെക്ഷൻ 247 അനുസരിച്ചുള്ളതുമായുള്ള ആദായ നികുതി വകുപ്പിന്റെ അധികാരങ്ങളെ ചോദ്യം ചെയ്തിരുന്നു. ഹർജി പ്രകാരം, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ഇമെയിൽ, സ്വകാര്യ ചാറ്റ്, ക്ലൗഡ് ഡാറ്റ തുടങ്ങി ഡിജിറ്റൽ വിവരങ്ങളിൽ നീതിനിർവ്വാഹക അംഗീകാരം ഇല്ലാതെ തിരച്ചിലുകൾ നടത്തുന്നത് വിവരസ്വാതന്ത്ര്യനിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ്.

Also Read: വിപണി കൂപ്പുകുത്തി! സെൻസെക്സ് 1300 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 24000 പോയിന്റിനടുത്ത്

“നികുതി മറയ്ക്കുന്നവർക്കൊരു സ്വർഗ്ഗം വേണോ?” എന്ന് ചോദിച്ച കോടതി മുൻകൂട്ടി തിരച്ചിൽ നോട്ടീസ് നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിച്ചേക്കാമെന്നും ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്ന ഉപകരണം തന്നെ നശിപ്പിക്കലാണ് അന്വേഷണം തടയാനുള്ള എളുപ്പവഴിഎന്നും അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News