മണിപ്പൂരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ട് ഇന്നേക്ക് എഴുപത്തിയഞ്ച് ദിവസം , വിഷയത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

മണിപ്പൂരിൽ തുടരുന്ന ഇന്റർനെറ്റ് നിരോധനം നീക്കണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ വിധിക്കെതിരെ മണിപ്പൂർ ഗവണ്മെന്റ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.ഹൈക്കോടതി വിഷയം ഏറ്റെടുത്തതിനാൽ സുപ്രീം കോടതി വിഷയത്തിലേക്ക് കടക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

also read:മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം , ജൂലൈ 20 മൂന്നു മണി വരെ നീട്ടിക്കൊണ്ട്
സംസ്ഥാന ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു .ജൂലൈ 15 ന് ആഭ്യന്തര കമ്മീഷണർ ടി രഞ്ജൻ സിംഗ് ആണ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഇപ്പോഴും ആക്രമണങ്ങളും വീടിന് തീയിടലും അടക്കമുള്ള സംഭവങ്ങളും ഇപ്പോഴും തുടരുന്നതായി ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നുവെന്ന് ഉത്തരവിൽ പറയുന്നു .

also read:മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

മണിപ്പൂരിൽ കലാപം ആരംഭിച്ച് മെയ് 3 ന് ആണ് ആദ്യമായി സംസ്ഥാനത്ത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നത്. ഈ നിരോധനം തുടരാൻ നിർദേശിച്ചുകൊണ്ടുള്ള നിരവധി ഉത്തരവുകൾ തുടർന്ന് പുറപ്പെടുവിച്ചു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ച് കണക്ഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും , വ്യക്തികളും മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News