സാമ്പത്തിക തട്ടിപ്പ് കേസ്; നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

supreme-court-india

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലീന ജാമ്യ അപേക്ഷ നല്‍കിയിരുന്നത്. ക്ഷയരോഗമാണെന്നും ചികിത്സയ്ക്കുവേണ്ടി ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

ALSO READ: എവറസ്റ്റ് കൊടുമുടിക്ക് സമീപം മാരക വിഷമുള്ള രാജവെമ്പാലയടക്കമുള്ള പാമ്പുകൾ; പിന്നിൽ ദുരന്ത സൂചനയോ ?

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് വന്നശേഷം ഹര്‍ജി നല്‍കാനും ലീന മരിയക്ക്‌സു പ്രീംകോടതി നിര്‍ദേശം നല്‍കി. ഹര്‍ജി വേഗത്തില്‍ പരിഗണിക്കാനും സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍പ്രമോട്ടര്‍ ശിവേന്ദര്‍ സിംഗിന്റെ ഭാര്യയെ കബളിപ്പിച്ച് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.

ALSO READ: ഓണത്തിന് ഒരു മുറം പച്ചക്കറി; സെക്രട്ടറിയേറ്റ് വളപ്പില്‍ മുഖ്യമന്ത്രി പച്ചക്കറി തൈ നട്ട് കൃഷിക്ക് തുടക്കം കുറിച്ചു

Supreme Court reject actor Leena Paul’s bail plea.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News