ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഇലക്ട്‌റൽ ബോണ്ട് കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ തിരിച്ചടിയാണ് മോഡി സർക്കാരിന് കിട്ടിയത്. ജൂൺ 30 വരെ സാവകാശം നൽകാനാവില്ലെന്നും വിവരങ്ങൾ നാളെ നൽകണമെന്നും സുപ്രീം കോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. മാർച്ച് 15 ന് അകത്ത് വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Also Read: സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും കോടതി പറഞ്ഞു. വിധി വന്ന് ഇത്രയും ദിവസം എന്ത് നടപടികള്‍ എടുത്തുവെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.`സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. വിധി വന്നിട്ട് 26 ദിവസമായി പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചു. ഇത്രയും ദിവസം നിങ്ങള്‍ എന്ത് ചെയ്തുവെന്നാണ് കോടതി ചോദിച്ചത്. സിപിഐഎം നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ മറുപടി.

Also Read: മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ്ബിഐ നൽകാതിരിക്കുന്നത്, ഇലക്ടറൽ ബോണ്ട് കേസിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്: സീതാറാം യെച്ചൂരി

അതേസമയം, ഇലക്ടറൽ ബോണ്ട് കേസിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ് ബി ഐ നൽകാതിരിക്കുന്നത് എന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News