
ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവില്‍പ്പോവുകയോ ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യത്തിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. ഹീനമായ കുറ്റകൃത്യങ്ങളിലോ ഗുരുതരമായ സാമ്പത്തികകുറ്റകൃത്യങ്ങളിലോ പങ്കുണ്ടെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കാനാവില്ല.
നിയമവാഴ്ച നിലനില്‍ക്കണമെങ്കില്‍ ഓരോവ്യക്തിയും നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.
ALSO READ: മുംബൈ ഭീകരാക്രമണ കേസ്: തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു
സഹകരണസംഘത്തില്‍നിന്ന് നിയമവിരുദ്ധമായി വായ്പ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആദര്‍ശ് ഗ്രൂപ്പ് കമ്പനികളുടെ മേധാവികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച പഞ്ചാബ്, ഹരിയാണ ഹൈക്കോടതിവിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ENGLISH NEWS SUMMARY: The Supreme Court has ruled that accused who have not served a summons or warrant in a case involving serious crimes or who have absconded are not eligible for anticipatory bail. Anticipatory bail cannot be granted if the court prima facie finds that they are involved in heinous crimes or serious financial offences.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here