ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ്; ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ഇന്ന് ഹാജരാക്കാനാണ് നിര്‍ദേശം. വര്‍ണാധികാരി അനില്‍ മസീഹി നോടും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാലറ്റ് പേപ്പറുകള്‍ പരിശോധിച്ച ശേഷം കേസില്‍ തുടര്‍ നടപടി ഉണ്ടായേക്കും. ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി ചണ്ഡീഗഢില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Also Read : തെരഞ്ഞെടുപ്പിന് മുൻപ് തോമസ് ചാഴിക്കാടനും ഫ്രാൻസിസ് ജോർജും ‘മുഖാമുഖം’

ബാലറ്റ് പേപ്പറുകളില്‍ അടയാളങ്ങള്‍ വരയ്ക്കാന്‍ വരണാധികാരിക്ക് എന്ത് അധികാരമാണുളളതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സത്യസന്ധമായ മറുപടിയില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും വരണാധികാരിക്ക് താക്കീതും നല്‍കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാവും കേസ് പരിഗണിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News