
നിരന്തരമായി സിവില്‍ കേസുകളെല്ലാം ക്രിമിനല്‍ കേസുകളാക്കി മാറ്റുന്ന യുപി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ശര്‍മ യുപി പൊലീസിന്റെ നടപടി കടുത്ത തെറ്റാണെന്നും നിയമ വ്യവസ്ഥകളെ മുഴുവനായി തകര്‍ക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നടപടികളെന്നും ചൂണ്ടിക്കാട്ടി. ഒരു ക്രിമിനല്‍ കേസിന്റെ പ്രോസിക്യൂഷന്‍ നിര്‍ത്തിവച്ച കോടതി, യുപി പൊലീസ് മേധാവി പ്രശാന്ത് കുമാറിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടാല്‍ അത് വലിയ നഷ്ടങ്ങളുണ്ടാക്കും.
ഉത്തര്‍പ്രദേശിലെ അഭിഭാഷകര്‍ സിവില്‍ അധികാരപരിധി മറന്നുപോയെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. ഒരു ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ടായിരുന്നു ഈ പരാമര്‍ശങ്ങള്‍. യുപി പൊലീസ് ഈ കേസുമായി ബന്ധപ്പട്ട സമന്‍സ് അയക്കുകയും ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യുകയും ചെയ്തു. സിവില്‍ സ്യൂട്ട് ക്രിമിനല്‍ കേസായി മാറ്റിയിട്ടായിരുന്നു ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തത്. പരാതിക്കാരന്‍ ഇതോടെ കോടതിയെ സമീപിക്കുകയും കേസ് മാറ്റാതിരിക്കാന്‍ പൊലീസുകാര്‍ കൈക്കൂലി ആവശ്യപ്പെട്ടതായും ആരോപിക്കുന്നുണ്ട്.
ALSO READ: കണ്ണൂരിൽ ആനയോട് ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് എഴുന്നള്ളിച്ചു
‘ഇത് തെറ്റാണ്, എന്താണ് യുപിയില്‍ സംഭവിക്കുന്നത്. ഓരോ ദിവസവും സിവില്‍ സ്യൂട്ടുകള്‍ ക്രിമിനല്‍ കേസുകളായി മാറ്റുകയാണ്. ഇത് അസംബന്ധമാണ്.. ഇത്തരത്തിലല്ല ചാര്‍ജ് ഷീറ്റുകള്‍ ഫയല്‍ ചെയ്യേണ്ടത്. ഇത് വളരെ വിചിത്രമാണ്. ഉത്തര്‍പ്രദേശില്‍ ഇത് സ്ഥിരം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.’ കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതാദ്യമല്ല ചീഫ് ജസ്റ്റിസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവണത ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

