കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു; കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വായ്പാ പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി.

കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റിലെ പിടിപ്പുകേടാണ് ധനകാര്യ നില വഷളാക്കിയത് എന്ന് കേന്ദ്രം മറുപടി നല്‍കിയിരുന്നു. കേന്ദ്ര നിലപാട് അടിസ്ഥാനരഹിതമാണെന്നാണ് കേരളം മറുപടിയും നല്‍കി.

Also Read : രാഷ്ട്രീയ വഴി രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് അശോക് ചവാന്‍ ; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ശക്തം

അടിയന്തരമായി 26000 കോടി സമാഹരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെയും കേന്ദ്രം സുപ്രീം കോടതിയില്‍ എതിര്‍ത്തു. ജസ്റ്റ്സുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News