ബഫര്‍സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി

ബഫര്‍സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. ബഫര്‍സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ അപേക്ഷകളിലാണ് ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, സമ്പൂര്‍ണവിലക്ക് പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ച കോടതി നിര്‍ദ്ദേശത്തോട് യോജിക്കുകയും സമ്പൂര്‍ണ്ണ വിലക്ക് പ്രായോഗികമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ നിരോധിക്കേണ്ടവ നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും കോടതി അഭിപ്രയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News