വഖഫ് നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും

Antony Raju appeal rejected

വഖഫ് നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. പുതിയതായി ചുമതലയേറ്റ ചീഫ് ജസ്റ്റിസ് ബിയർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.

കഴിഞ്ഞതവണ കേസ് പരിഗണിച്ച നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞതവണ വാദം കേൾക്കുന്നത് മാറ്റുകയായിരുന്നു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡിലും വഖഫ് കൗൺസിലിലും എക്സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്ലീങ്ങൾ ആയിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു.

ALSO READ: ബിജെപിയുടെ മന്ത്രിയായതുകൊണ്ട് ഇല്ലാതാവുന്ന യുഎപിഎ കേസ്; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം ഒരു നാക്കുപിഴയല്ല

140ഓളം ഹർജികളാണ്‌ വഖഫ്‌ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്‌. ഇതിൽ അഞ്ച്‌ ഹർജികളിലാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുന്നത്.

ALSO READ: ‘പത്ത് തവണ ക്ഷമാപണം നടത്താൻ തയാർ’; സോഫിയ ഖുറേഷിയ്ക്കെതിരായ പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞ് ബി.ജെ.പി മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News