
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിനുപകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന മന്ത്രിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസർക്കാർ നിയമം കൊണ്ടുവന്നതിനെതിരെയാണ് ഹർജികൾ.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിം ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സ്വതന്ത്ര പാനലാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്ന് 2023ല്‍ സുപ്രിം കോടതി വിധിച്ചിരുന്നു.
ALSO READ: രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില ഗുരുതരം
അതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രാജീവ് കുമാര്‍ ഇന്നലെ ചുമതലയൊഴിഞ്ഞിരുന്നു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പുവരെ തിരഞ്ഞെടുപ്പു കമ്മിഷനെ നയിക്കുന്നത് ഗ്യാനേഷ് കുമാറാകും.
ENGLISH NEWS SUMMARY: The Supreme Court will today consider the petitions against the Chief Election Commissioner’s removal of the Chief Justice from the appointment committee. The petitions are against the central government’s law to replace the chief justice with a minister nominated by the prime minister.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

