ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

supreme court

ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്‌ക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ആയിരിക്കും ഹർജി പരിഗണിക്കുക. ജഡ്ജിയുടെ വസതിയിൽ പണം കണ്ടെത്തിയതിൽ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ സമിതിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും ജുഡീഷ്യറിയിലെ അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ജഡ്ജിയെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് വിവിധ ബാര്‍ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാർ സുപ്രീംകോടതിയെ സമീപിച്ചു.

ALSO READ; ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരർക്കെതിരെ ഏറ്റുമുട്ടൽ തുടരുന്നു; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ യശ്വന്ത് വര്‍മ്മക്കെതിരെ വിവിധ ബാര്‍ അസോസിയേഷനുകള്‍ രംഗത്തെത്തി. യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം പിന്‍വലിച്ച് എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി വിവിധ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാര്‍ കൂടിക്കാഴ്ച നടത്തി. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യശ്വന്ത് വര്‍മ്മയുടെ അലഹബാദ് ഹൈക്കോടതിയിലേക്കുള്ള സ്ഥല മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാർ ദില്ലിയില്‍ യോഗം ചേര്‍ന്നത്.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതായും അലഹബാദ്, കൊല്‍ക്കത്ത ഹൈക്കോടതികളുടെ വിധി ന്യായങ്ങള്‍ സമൂഹത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും കല്യാണ്‍ ബാനര്‍ജി എം പി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News