ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതിയിലെ അംഗങ്ങള്‍ക്ക് അദാനി കമ്പനിയുമായി ബന്ധമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സെബിയുടെ അധികാരപരിധിയില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്നും കോടതി വ്യക്തമാക്കി.

ALSO READ: ഉത്തരേന്ത്യയിലെ അതിശൈത്യം തുടരുന്നു; ദില്ലിയിൽ ഗതാഗതം സ്തംഭിച്ചു

അദാനി ഗ്രൂപ്പിനെതിരെ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റിവച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. അതേസമയം ഓഹരി വിപണിയില്‍ അദാനിയുടെ എല്ലാ കമ്പനികളും നേട്ടത്തിലായിരിക്കുകയാണ്.

ALSO READ: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here