‘കേരള സ്റ്റോറി സാങ്കല്‍പിക കഥയെന്ന് എഴുതിച്ചേര്‍ക്കണം’: സുപ്രീംകോടതി

കേരള സ്റ്റോറി സാങ്കല്‍പിക കഥയെന്നും 32,000 പേര്‍ മതംമാറിയതിന് ആധികാരിക രേഖകളില്ലെന്നും എഴുതിച്ചേര്‍ക്കണമെന്ന് സുപ്രീംകോടതി.
സിനിമയുടെ പശ്ചിമ ബംഗാളിലെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. 32,000 പേരെ മതംമാറ്റിയെന്ന് പറയുന്നത് വസ്തുതകളെ വളച്ചൊടിക്കലാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീംകോടതിയുണ്ടെന്നും അതുപോലെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സിനിമയുടെ ബംഗാളിലെ വിലക്കിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

32,000 സ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയെന്നതിന് ആധികാരിക വിവരമൊന്നും ഇല്ലെന്ന് കേരള സ്റ്റോറിയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു. സാങ്കല്‍പ്പിക കഥ എന്നതിനൊപ്പം മതം മാറ്റത്തെക്കുറിച്ചുള്ള ആധികാരിക രേഖകള്‍ ഇല്ലെന്നതും സ്‌ക്രീനില്‍ എഴുതിക്കാണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 40 മണിക്കൂറിനുള്ളില്‍ ഇക്കാര്യം നടപ്പിലാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News