ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രൈസ് പ്രിഫറന്‍സിന് അര്‍ഹത: സുപ്രീം കോടതി

സര്‍ക്കാരിന്റെ നിര്‍മാണക്കരാറുകള്‍ നല്‍കുന്നതില്‍ തൊഴിലാളിസഹകരണസംഘം എന്ന നിലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറന്‍സിന് അര്‍ഹതയുണ്ടെന്നും കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ പത്തുശതമാനം പ്രൈസ് പ്രിഫറന്‍സില്‍ സൊസൈറ്റിക്കു നല്‍കണമെന്നുമുള്ള കേരളഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ഈ വിധി ചോദ്യം ചെയ്ത് സ്വകാര്യകരാറുകാരായ മുഹമ്മദലി നല്‍കിയ കേസ് സുപ്രീം കോടതി തള്ളി.

കണ്ണൂര്‍ കോടതിസമുച്ചയത്തിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ പ്രൈസ് പ്രിഫറന്‍സ് നിഷേധിച്ച് മുഹമ്മദലിയുടെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സിന് അധികൃതര്‍ നല്‍കിയതാണ് കേസിലേക്കു നയിച്ചത്. ചില സര്‍ക്കാരുത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് അധികൃതര്‍ ഈ തീരുമാനം എടുത്തത്. പല കാര്യങ്ങളിലും പ്രൈസ് പ്രിഫറന്‍സ് ആനുകൂല്യം ഉള്ള സഹകരണമേഖലയ്ക്കാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ തീരുമാനം ചോദ്യം ചെയ്ത് ഊരാളുങ്കല്‍ സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു

എന്നാല്‍, സിംഗിള്‍ ബഞ്ച് സൊസൈറ്റിയുടെ ഹര്‍ജി തള്ളി. തുടര്‍ന്ന് സൊസൈറ്റി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഉത്തരവിന്റെ നിയമസാധുത പരിശോധിച്ച കോടതി ഊരാളുങ്കല്‍ സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറന്‍സിന് അര്‍ഹതയുണ്ടെന്നും ഈ കരാറിന്റെ കാര്യത്തില്‍ അധികൃതര്‍ നടത്തിയ വ്യാഖ്യാനം തെറ്റാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, നേരത്തേ സ്വകാര്യകരാറുകാര്‍ക്കു നല്‍കിയവര്‍ക്ക് ഓര്‍ഡര്‍ ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിക്കു വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത് എതിര്‍കക്ഷി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്നു തള്ളിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നിയമപരം ആണെന്ന നിരീക്ഷണത്തോടെ ആ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. പത്തുശതമാനം പ്രൈസ് പ്രിഫറന്‍സില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു പ്രവൃത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്കണമെന്നു സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുന്ന വിധിയാണ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News