ഗ്യാന്‍വാപി സര്‍വേ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ തടയണമെന്ന് ആവശ്യപെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. മസ്ജിദില്‍ സര്‍വ്വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.

Also Read: എന്‍എസ്എസിന് പിന്നാലെ ബിജെപിയും, സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ കേസ്; എസ് സുരേഷ് ഒന്നാം പ്രതി

സര്‍വ്വേ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്നതാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പിന്റെ സര്‍വ്വേ നടപടികള്‍ നാളെ പുനരാരംഭിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News