കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ ആവശ്യം പൂര്‍ണ്ണമായും ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ താത്പര്യത്തിന് എതിര് നിന്ന പ്രതിപക്ഷം കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ALSO READ:പേട്ടയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

കുറിപ്പിന്റെ പൂര്‍ണ രൂപം:-

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ കേരളം നല്‍കിയ ഹര്‍ജിയില്‍ കേരളത്തിന് അവകാശപ്പെട്ട 13,608 കോടി ഉടന്‍ അനുവദിക്കുന്നതിന് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണ്. ഇതു കൂടാതെ കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

ALSO READ:2023ലെ കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാനത്തിന്റെ ആവശ്യം പൂര്‍ണ്ണമായും ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ താത്പര്യത്തിന് എതിരുനിന്ന പ്രതിപക്ഷം കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം. കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. കോടതിവിധിയിലൂടെ പ്രതിപക്ഷത്തിന്റെ ജനവഞ്ചന കൂടി തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെ തകര്‍ക്കാനുള്ള ബി.ജെപിയുടെ നീക്കത്തിനേറ്റ തിരിച്ചടി കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News