മനീഷ് സിസോദിയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല. സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇഡി, സിബിഐ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് തള്ളിയത് മനീഷ് സിസോദിയ ജയിലില്‍ തുടരും. വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം. ആറ് – മുതല്‍ എട്ട് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശം. വിചാരണ വൈകുകയാണെങ്കില്‍ സിസോദിയയ്ക്ക് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കാം.

ALSO READ: കേന്ദ്രമന്ത്രിക്ക് ‘കൃത്യമായ’ വരവേല്‍പ്പ്! ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് ജനങ്ങളുടെ പിന്തുണ

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ രണ്ട് പ്രത്യേക ജാമ്യാപേക്ഷകളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. രണ്ട് ഹര്‍ജികളിലും ഒക്ടോബര്‍ 17ന് വിധി പറയാന്‍ മാറ്റിവെച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഏജന്‍സിയോട് തെളിവെവിടെ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു. കേസിലെ പ്രതിയായ ദിനേഷ് അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയയ്‌ക്കെതിരെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News