
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോയ്ക്ക് ഒരു തരത്തിലുള്ള പരിഗണനയും നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്നു താന്‍ എന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ അതൊന്നും ചെയ്ത തെറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഒരു പരിഗണനയും ലഭിക്കില്ലെന്നായിരുന്നു കോടതി ഇയാള്‍ക്ക് നല്‍കിയ മറുപടി.
ALSO READ: ഹിമാചൽ പ്രദേശിൽ സർക്കാർ സ്കൂളിലെ 24 വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിതാധ്യാപകൻ അറസ്റ്റിൽ
പൊലീസില്‍ കീഴടങ്ങുന്നതിന് തനിക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബഞ്ച്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉദ്യാഗസ്ഥനായ, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ ആണ് താന്‍ എന്നായിരുന്നു ഇയാള്‍ പെറ്റീഷന്‍ പരിഗണിക്കവേ കോടതിയോട് പറഞ്ഞത്. ഇയാള്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീധനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 304ബി സെക്ഷന്റെ കീഴിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ ഭാര്യയുടെ പക്കല്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ സ്ത്രീധനമായി ആവശ്യപ്പെട്ടെന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്. ഇതെല്ലാം തെറ്റാണെന്ന് കമാന്‍ഡോയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി പ്രതിയുടെ ആവശ്യം അംഗീകരിച്ചില്ല. കീഴടങ്ങാന്‍ രണ്ടാഴ്ച സമയം നല്‍കി പ്രതിയുടെ അപേക്ഷ തള്ളി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here