‘നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണോ വാദിക്കുന്നത്’; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ മോദി സർക്കാരിന് വീണ്ടും തിരിച്ചടി. എസ്ബിഐക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചു. നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണോ വാദിക്കുന്നത് എന്ന് സുപ്രീംകോടതി എസ്ബിഐയോട് ചോദിച്ചു.

അതേസമയം എല്ലാ വിവരങ്ങളും നല്‍കാമെന്ന് എസ്ബിഐ പറഞ്ഞു. വിവരങ്ങള്‍ കൈമാറിയതില്‍ വിമുഖത കാട്ടിയിട്ടില്ല. ആള്‍ഫാ ന്യൂമറിക് നമ്പരുകള്‍ ആവശ്യമെങ്കില്‍ നല്‍കാമെന്നും എസ്ബിഐ പറഞ്ഞു.

ALSO READ: ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കും, ശേഷം മോഷ്ടിക്കും; സമാനരീതിയിൽ മോഷണം നടത്തിവന്ന പ്രതി അറസ്റ്റിൽ

ആള്‍ഫാ ന്യൂമറിക് നമ്പരിന്റെ ലക്ഷ്യമെന്ത് എന്ന് കോടതിയുടെ ചോദ്യത്തിന് സുരക്ഷകോഡ് എന്ന് എസ്ബിഐ പറഞ്ഞു.നോട്ടിലെ നമ്പരുപോലെ ഒള്ളൂ ബോണ്ട് നമ്പരെന്നും അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ കാണാന്‍ കഴിയുമെന്നും എസ്ബിഐ പറഞ്ഞു.ബോണ്ടിന് ഒപ്പമാണ് ആള്‍ഫാ ന്യൂമറി നമ്പരെന്ന് എസ്ബിഐ പറഞ്ഞു.

എസ്ബിഐ ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തണമെന്നും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് പ്രസ്താവിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതിപറഞ്ഞു.

ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പുറത്തുവിടണമെന്നും ബോണ്ടുകളുടെ നമ്പറുകള്‍ ഉടന്‍ പുറത്തുവിടണമെന്നും സുപ്രീംകോടതി പറഞ്ഞു.നമ്പര്‍ ഉള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍പുറത്തുവിടണംകോടതി ഒരോന്ന് പറഞ്ഞാലേ വെളിപ്പെടുത്തൂ എന്ന സമീപനം ശരിയല്ല എന്നും കോടതി വ്യക്തമാക്കി.

ALSO READ: ‘കോൺഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ട അവസ്ഥ’; വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ നേതൃത്വം അവഗണിക്കുന്നുവെന്ന് സി കെ പത്മനാഭൻ

എസ്ബിഐയും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കുന്ന രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.2019 ഏപ്രില്‍ 12 മുതലുള്ള ഡാറ്റയാണെന്നാണ് ഇപ്പോള്‍ വിശദീകരണം,എന്നാല്‍ രേഖകളില്‍ പൊരുത്തക്കേടുണ്ട്.

ഡിഎംകെ ഉള്‍പ്പെടെ ചെറിയ പാര്‍ട്ടികള്‍ സംഭാവന നല്‍കിയവരെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.എന്നാൽ വലിയ പാര്‍ട്ടികൾ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നും പറഞ്ഞു.

വ്യാഴാഴ്ച 5 മണിക്ക് മുമ്പ് സത്യവാങ്മൂലം എസ്ബിഐ സമര്‍പ്പിക്കണമെന്നും എല്ലാ വിശദാംശങ്ങളും എസ്ബിഐ വെളിപ്പെടുത്തണം എന്നും വ്യക്തമാക്കി.ബോണ്ടുകളുടെ ആല്‍ഫാന്യൂമെറിക് നമ്പറും സീരിയല്‍ നമ്പറും ഉള്‍പ്പെടെ വെളിപ്പെടുത്തണം.എസ്ബിഐയില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചാലുടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News