
മുത്തലാഖ് ചൊല്ലിയതിന്റെ പേരില്‍ മുസ്ലീം പുരുഷന്മാര്‍ക്കെതിരെ എടുത്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രിം കോടതി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിനോടാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിവരങ്ങള്‍ തേടിയത്.
also read: ദില്ലി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിച്ച് യമുനാ നദിയിലെ വിഷമാലിന്യവും കുടിവെളളക്ഷാമവും
മുത്തലാഖുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ കേസുകളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമം ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മുത്തലാഖിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ കേസെടുത്തു, തുടര്‍ നപടികളെന്ത് തുടങ്ങിയ വിവരങ്ങളാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here



