
മഹാരാഷ്ട്രയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് എൻസിപി (എസ്‌പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക നിലപാട് പുറപ്പെടുവിച്ചിട്ടില്ലെന്നും സുപ്രിയ വിമർശിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച സുപ്രിയ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ പദ്ധതികൾ പിൻവലിച്ച നടപടിയും ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഡാറ്റ പോലും മഹാരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിക്കുന്നുവെന്നും സുപ്രിയ പറഞ്ഞു.
ALSO READ: ബിജെപിയിലേക്ക് കോടികളുടെ ഒഴുക്ക്: സംഭാവന വാങ്ങിയത് 2,243 കോടി
“സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മഹാരാഷ്ട്രയുടെ വളർച്ചാ നിരക്ക്, ധനക്കമ്മി എന്നിവ കാണിക്കുകയും കേന്ദ്രത്തിന്റെ ഡാറ്റയുമായി അത് പൊരുത്തപ്പെടുത്തുകയും വേണം,” സുപ്രിയ വ്യക്തമാക്കി.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ ഔദ്യോഗിക നിലപാട് പുറപ്പെടുവിച്ചിട്ടില്ലെന്നും സുപ്രിയ സുലെ പറഞ്ഞു. മറ്റ് പല രാജ്യങ്ങളിലെയും നേതാക്കൾ അതിനോട് പ്രതികരിച്ചിരുന്നുവെന്നും ബാരാമതി എംപി പറഞ്ഞു. ട്രംപ് ഭരണകൂടം പരസ്പര താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വ്യാപാര യുദ്ധമുണ്ടാകുമെന്ന ഭയത്തിനിടയിൽ, സെൻസെക്സും നിഫ്റ്റിയും തകർന്നതോടെ ഇന്ത്യൻ വിപണിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷം ഈ സാഹചര്യം നേരത്തെ പ്രവചിച്ചിരുന്നുവെന്നും സർക്കാർ ചില മുൻകരുതൽ നടപടികൾ സ്വീകരിക്കണമായിരുന്നുവെന്നും സുപ്രിയ വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

