
എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലൈ. ഒരു മണിക്കൂറില്‍ അധികം സുപ്രിയ യാത്ര ചെയ്ത വിമാനം വൈകിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി സുപ്രിയ രംഗത്തെത്തിയത്. എയര്‍ ഇന്ത്യ വിമാനം വൈകുന്നത് തുടര്‍ക്കഥയാകുന്നു എന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രിയ എക്സില്‍ കുറിച്ചു. പ്രീമിയം നിരക്കില്‍ ഉള്ള ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പോലും കൃത്യസമയത്ത് യാത്ര സൗകര്യം ഒരുക്കാന്‍ എയര്‍ ഇന്ത്യ ക്കാവുന്നില്ലെന്നും സുപ്രിയ ആരോപിച്ചു. തുടര്‍ച്ചയായി വിമാനങ്ങള്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു.
വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനെ ടാഗ് ചെയ്തുകൊണ്ടാണ് സുപ്രിയ സുലേയുടെ വിമര്‍ശനം. എഐ0508യിലാണ് യാത്ര ചെയ്തതെന്നും ഒരു മണിക്കൂര്‍ 19 മിനുട്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന എയര്‍ഇന്ത്യയുടെ ട്രെന്‍ഡിന്റെ ഭാഗമാണിത്. ഇത്തരത്തിലുള്ള എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള വൈകലിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാം മോഹന്‍ നായിഡുവിനോട് ആവശ്യപ്പെടുകയാണെന്നും എക്‌സില്‍ സുപ്രിയ സുലേ കുറിച്ചു.
ഇത്തരത്തിലുള്ള എയര്‍ഇന്ത്യയുടെ സമീപനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രീമിയം തുകകള്‍ അടച്ചിട്ടും ഫ്‌ളൈറ്റുകള്‍ കൃത്യസമയം പാലിക്കുന്നില്ലെന്നും ഇതുകാരണം മുതിര്‍ന്ന പൗരന്മാരും, പ്രൊഫഷണലുകളും, കുട്ടികളുമടക്കമാണ് ബുദ്ധിമുട്ടുന്നതെന്നും സുപ്രിയ സുലേ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here