മണിപ്പൂരിലെ സംഘർഷം; മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെക്കണമെന്ന് സുപ്രിയ സുലെ

മണിപ്പൂര്‍ സംഘര്‍ഷത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പരാജയപ്പെട്ടെന്നും അദ്ദേഹം ഉടന്‍ തന്നെ രാജിവെക്കണമെന്നും എന്‍സിപി നേതാവ് സുപ്രിയ സുലെ. സര്‍ക്കാര്‍ സ്ത്രീകളെ അപമാനിച്ചെന്നും മണിപ്പൂര്‍ രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു സുപ്രിയ.

‘മൂന്ന് മാസത്തിനിടെ 179 ആളുകള്‍ മരിച്ചു, 60,000ത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു. 40,000 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. 3,600 വീടുകള്‍ക്ക് തീവെച്ചു, 321 ആരാനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. എങ്ങനെയാണ് ഇത്ര നിര്‍വികാരമായി ഇരിക്കാന്‍ സാധിക്കുന്നത്. ഇതാണ് ഈ സര്‍ക്കാരിന്റെ പ്രശ്‌നം,’ സുപ്രിയ സുലെ പറഞ്ഞു.

Also Read: ബിഹാറില്‍ ആറ് വയസുകാരിക്ക് ലൈംഗിക പീഡനം; 15 വയസുകാരന്‍ അറസ്റ്റില്‍

അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും ചർച്ചയായിരുന്നു വിഷയത്തിൽ കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ് പ്രതികരിച്ചതിങ്ങനെ… ‘മണിപ്പൂരിന്റെ ആവശ്യം നീതിയാണ്. എവിടത്തെയും അനീതി എല്ലായിടത്തെയും നീതിക്ക് ഭീഷണിയാണെന്ന് ഒരിക്കല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞിട്ടുണ്ട്. മണിപ്പൂര്‍ കത്തുമ്പോള്‍, രാജ്യം മുഴുവന്‍ കത്തുകയാണ്. മണിപ്പൂര്‍ വിഭജിക്കപ്പെടുമ്പോള്‍ രാജ്യം മുഴുവന്‍ വിഭജിക്കപ്പെടുകയാണ്. പ്രധാനമന്ത്രി സഭയിലെത്തണമെന്നതും മണിപ്പൂര്‍ വിഷയത്തില്‍ സംസാരിക്കണമെന്നതുമാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍ അദ്ദേഹം രാജ്യ സഭയിലോ, ലോക് സഭയിലോ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാതെ മൗനത്തിലാണ്, അദ്ദേഹത്തെ കൊണ്ട് സംസാരിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്,’ ഗൊഗോയ് പറഞ്ഞു.

Also Read: പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News