‘നിങ്ങൾ എന്നും എപ്പോഴും എന്റെ കണ്ണിൽ ഗോട്ട്’; വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോന്റെ വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആടുജീവിതത്തിനൊപ്പമുള്ള പൃഥ്വിരാജിന്റെ 16 വര്‍ഷങ്ങളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. പൃഥ്വിരാജ് കടന്നു പോയ അതികഠിനമായ സാഹചര്യങ്ങള്‍ക്ക് സാക്ഷിയാണെന്നും സുപ്രിയ കുറിപ്പിൽ പറഞ്ഞു. തന്റെ കണ്ണില്‍ എന്നും പൃഥ്വിയാണ് ‘ഗോട്ട്’ (ഗ്രേറ്റ് ഓഫ് ഓള്‍ ടൈം) എന്നും സുപ്രിയ കൂട്ടിച്ചേർത്തു.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ കുറിപ്പ്.

സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ്

‘നാളെ അവസാനിക്കാൻ പോകുന്ന പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എന്ത് വിളിക്കും? 2006 നവംബർ മുതൽ പൃഥ്വിയെ എനിക്കറിയാം. 2011ൽ അദ്ദേഹത്തെ വിവാഹം കഴിച്ച് കൂടെ തന്നെയുണ്ട്. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം നിരവധി സിനിമകളിലൂടെ യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിവസങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാൻ സാക്ഷിയാണ്.

നിങ്ങൾ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. ലോകം മുഴുവൻ കോവിഡ് കാലത്ത് ഒരുമിച്ചിരിക്കുമ്പോൾ നമ്മൾ വേർപിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപിൽ വിലയേറിയ നിമിഷങ്ങളിൽ നമ്മൾ നെറ്റ് കോളിലൂടെ സംസാരിച്ചു. മറ്റ് ഭാഷകളിൽ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങൾ ഈ ഒരു സിനിമ കാരണം നിങ്ങൾ ഉപേക്ഷിച്ചു. നിങ്ങൾ ഈ സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും നിങ്ങൾ കലയിൽ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണിത്.

മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമർപ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉൾക്കൊണ്ട് സ്‌ക്രീനിലെത്തിക്കാൻ ബ്ലെസി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങൾ നിലകൊണ്ടു. നാളെ (മാർച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിച്ച ആത്മസമർപ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സ്നേഹവും ആശംസയും നേരുന്നു. നിങ്ങൾ എന്നും എപ്പോഴും എന്റെ കണ്ണിൽ ഗോട്ട് (G.O.A.T) ആണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News