ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടി, ബിജെപി

ഗുജറാത്ത് അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ സൂറത്ത് സെഷന്‍സ് കോടതി ഉത്തരവ് ഗാന്ധി കുടുംബത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി. മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയാണ് രാഹുല്‍ഗാന്ധി അപ്പീല്‍ നല്‍കിയത്. ഇനി രാഹുലിന് ഗുജറാത്ത് ഹൈകോടതിയെ സമീപിക്കേണ്ടിവരും. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഒരു കുടുംബത്തിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും കോടതി വിധി തെളിയിച്ചുവെന്നും ബിജെപി പറഞ്ഞു.

അപ്പീല്‍ കോടതിയുടെ തീരുമാനം വന്നു. രാജ്യത്താകമാനം സന്തോഷത്തിന്റെ അന്തരീക്ഷമാണുള്ളത്. രാഹുല്‍ ഗാന്ധി അപമാനിച്ച പിന്നാക്ക സമുദായങ്ങള്‍ക്കും സന്തോഷത്തിന്റെ സമയമാണ്. ഇതെല്ലാം ചെയ്തിട്ടും അതില്‍ നിന്ന് രക്ഷപ്പെടാമെന്ന് ഗാന്ധി കുടുംബം കരുതി. അത് സംഭവിച്ചില്ല എന്നായിരുന്നു ബിജെപി ദേശീയ വക്താവ് സാമ്പിത് പത്രയുടെ പ്രതികരണം.

തന്നെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നത്.ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് പരാതി നല്‍കിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നുമായിരുന്നു രാഹുല്‍ കോടതിയെ ബോധിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News