വൈദ്യുതി ബില്ലിൽ സര്‍ചാര്‍ജ് ; 5.45 കോടിയുടെ അധിക ബാധ്യത ജനങ്ങളുടെ തലയിലേക്ക്

kseb-

ഉപയോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ കെഎസ്ഇബി. ഈ മാസം യൂണിറ്റിന് 2 പൈസ സർചാർജ് ഈടാക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ സർചാർജ് ആയിരിക്കും ഈടാക്കുന്നത്. ഏപ്രിൽ മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 5.48 കോടി അധിക ചെലവ് ഉണ്ടായതായി കെഎസ്ഇബി. കഴിഞ്ഞ മാസം യൂണിറ്റിന് 1 പൈസയായിരുന്നു സർചാർജ്.

കഴിഞ്ഞ തവണ ബില്ലിൽ ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. മാർച്ച് മാസത്തെ അധികബാധ്യതയായ 1.19 കോടി ഈടാക്കാൻ ആണ് സർചാർജ് നിരക്ക് ഉയർത്തിയത്. മാർച്ച് മുതൽ വൈദ്യുതി ഉപഭോ​ഗം 6000 വാട്ടിന് മുകളിൽ എത്തിയിരുന്നു. എന്നാൽ, ജനുവരിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി രം​ഗത്ത് വന്നിരുന്നു.

ALSO READ; കെഎസ്ആർടിസിയിൽ അനധികൃത നിയമനത്തിനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ; ആശ്രിത നിയമനം റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ്

ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകിയിരുന്നു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ ​കാലയളവിൽ സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News