മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടക്കാവ് പൊലീസും മാധ്യമ പ്രവര്‍ത്തകയും ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടിയത്.

ALSO READ: കൊച്ചിയിൽ യുവതിക്ക് മർദനം, ലോഡ്ജ് ഉടമയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

അതേസമയം, മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടിയിരുന്നു. ജസ്റ്റിസ് സി. പ്രതീപ്കുമാർ ഹർജി വീണ്ടും 8നു പരിഗണിക്കാൻ മാറ്റുകയായിരുന്നു. ഒക്ടോബർ 27 ന് കോഴിക്കോട് വെച്ച് നടന്ന സംഭവത്തിലാണ് മാധ്യമപ്രവത്തക സുരേഷ് ഗോപിക്കെതിരെ കേസ് നൽകിയത്. ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലിൽ പിടിച്ചുവെന്നും ഒഴിഞ്ഞു മാറിയപ്പോൾ വീണ്ടും ശ്രമിച്ചെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റിയെന്നുമായിരുന്നു മാധ്യമപ്രവത്തകയുടെ പരാതി.

ALSO READ: “ഉന്നത സ്ഥാനങ്ങളിലെത്താൻ പോകേണ്ടത് വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിലല്ല”: ബീഹാർ വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ

കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനു നടനെതിരെ കേസെടുത്തു. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here