മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരാകുക. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഒക്ടോബര്‍ 27 നായിരുന്നു കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.

Also read:യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി

മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി. വിഷയത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തുകയും ചെയ്തിരുന്നു.

Also read:ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു, ഒന്നിച്ചു കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ്; പ്രണവിനെ കുറിച്ച് കല്യാണി പ്രിയദർശൻ

മോശം പെരുമാറ്റത്തില്‍ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ്.സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കേസില്‍ പരാതിക്കാരിയുടെയും സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാരുടെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News