മാതാവിന് സുരേഷ്‌ഗോപി സമര്‍പ്പിച്ച ‘സ്വര്‍ണക്കിരീടം’ ചെമ്പോ? ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് സംശയം

തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് സംശയം. കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിന്റെ കഴിഞ്ഞ യോഗത്തിലാണ് ഒരു വിഭാഗം അംഗങ്ങൾ സ്വര്‍ണ കിരീടത്തെ കുറിച്ച് സംശയം ഉന്നയിച്ചത്. കിരീടത്തിന്റെ തൂക്കവും സ്വർണത്തിൻ്റെ അളവും വ്യക്തമായി പരിശോധിച്ച് കണക്കിൽ രേഖപ്പെടുത്തി വയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പിന്നീട് വരുന്ന ഭരണസമിതികൾ ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിച്ചാൽ മറുപടി ഉണ്ടാകില്ലെന്നും അഭിപ്രായമുയർന്നു. ഇതോടെയാണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.

കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ വാർത്ത പരന്നിട്ടുള്ളത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന കാര്യവും അംഗങ്ങൾ ബോധ്യപ്പെടുത്തി. ഇതോടെയാണ് കിരീടം ശാസ്ത്രീയ പരിശോധന നടത്താൻ ധാരണയായത്. ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അടുത്ത യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കിരീടം പൂർണ്ണമായും സ്വർണത്തിൽ നിർമ്മിച്ചതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.

Also Read : ‘സുരേഷ് ഗോപി മനഃപ്പൂർവ്വം മോശമായി പെരുമാറി’, മാധ്യമപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണ് കിരീടമെന്ന സംശയം കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങൾക്കുമുണ്ട്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News