പൂരനഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് സുരേഷ് ഗോപി

suresh gopi

തൃശൂര്‍പൂര ദിനത്തില്‍ ആംബുലന്‍സിലല്ല ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് എത്തിയതെന്ന പച്ചക്കളളം പറഞ്ഞ് സുരേഷ് ഗോപി. തൃശൂര്‍ പൂരം ദിവസം ആംബുലന്‍സിലാണ് താന്‍ എത്തിയതെന്ന വാദം തെറ്റെന്നും സുരേഷ് ഗോപി പ്രതികരണം നടത്തി. സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തുന്ന ദൃശ്യങ്ങള്‍ മുമ്പ് പ്രചരിച്ചിരുന്നു. തൃശൂര്‍ ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് എത്തിയതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്നാല്‍ വസ്തുത അതല്ല എന്നതാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും സുരേഷ് ഗോപി തിരുത്തി. പൂരനഗരിയില്‍ എത്തിയത് കാറിലാണ്. കെ സുരേന്ദ്രന്‍ വിചാരിക്കും പോലെ ആംബുലന്‍സില്‍ പോയിട്ടില്ല. മായക്കാഴ്ചയാണോ എന്നറിയാന്‍ സിബിഐ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ALSO READ:തൃശൂരില്‍ പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂര്‍ പൂരവുമായി ബന്ധപപ്പെട്ട് അന്വേഷണം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പൂരം കലങ്ങി എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ കേസ് എടുത്തതിന്റെ ആധാരം എന്തായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News