സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു

മുൻ രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കർലോറി ഓടിച്ച തമിഴ്നാട് സ്വദേശിയെ കളമശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. കള്ളക്കുറിച്ചി പിള്ളയാർകോവിൽ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പൊലിസ് അറിയിച്ചു.

Also Read: മരണപ്പെട്ട സുധിയുടെ വീട്ടിലേക്ക് പോകും വഴി സുരേഷ് ഗോപിയുടെ കാർ കടത്തിവിടാതിരുന്ന ടാങ്കർ കോടതിക്ക് കൈമാറി

സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അങ്കമാലിയിൽ വെച്ച് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയെയും കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദേശപ്രകാരം എസ്ഐ. സുബൈർ വിഎ., സിപിഒ. ശരത് എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News