ഗവർണർ പ്രസംഗിക്കുമ്പോൾ വേദി വിട്ടിറങ്ങി; പ്രോട്ടോകോൾ ലംഘനം നടത്തി സുരേഷ് ഗോപി

ഗവര്‍ണര്‍ പങ്കെടുത്ത വേദിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോള്‍ ലംഘിച്ച് ഇറങ്ങിപ്പോയെന്ന് ആക്ഷേപം. തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന ഒളിംമ്പിക്‌സ് ദിനാഘോഷ ചടങ്ങിലാണ് സംഭവം. സുരേഷ് ഗോപിയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് മന്ത്രി വി ശിവന്‍കുട്ടിയും ജിആര്‍ അനിലും ആരോപിച്ചു.

Also Read; ‘ജീവിതത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല’, ‘അത്ഭുതം തോന്നുന്നു, എളിമയുള്ള മനുഷ്യൻ; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി

കേരള ഒളിംമ്പിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംമ്പിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായ കൂട്ടയോട്ടം പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മന് ഖാന്‍ ആയിരുന്നു ഉദ്ഘാടകന്‍. പ്രേട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍ പങ്കെടുക്കുന്ന വേദിയില്‍ മറ്റു അതിഥികള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്. പക്ഷെ ഇത് പാലിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് മന്ത്രിമാരുടെ ആക്ഷേപം.

Also Read; ‘ബലേ ഭേഷ് ബെൽജിയം’, ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് ലുക്കാക്കൂ, വിജയവഴിയിൽ തിരിച്ചെത്തി; റൊമാനിയ്ക്കെതിരെ എതിരില്ലാത്ത വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News