എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടി; സഭാ മര്യാദകള്‍ പൂര്‍ണമായും ലംഘിച്ച് ക്ഷുഭിതനായി സുരേഷ് ഗോപി

suresh-gopi-dr-john-brittas-mp-rajya-sabha

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ചൂണ്ടിക്കാട്ടിയതോടെ രാജ്യസഭയിലും ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്ലിന്മേലുളള ചര്‍ച്ചയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി എമ്പുരാന്‍ സിനിമയെ കുറിച്ച് സംസാരിച്ചതോടെ കേരള മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടെ പരാമര്‍ശിച്ച് സുരേഷ് ഗോപി പ്രകോപിതനാകുകയായിരുന്നു.

എമ്പുരാന്‍ സിനിമ റീ എഡിറ്റ് ചെയ്യേണ്ടി വന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുന്നതും കേരളം വര്‍ഗീയതയെ ചെറുക്കുന്ന നാടാണെന്ന് ചൂണ്ടിക്കാണിച്ചതുമായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. സിനിമയില്‍ റീ എഡിറ്റ് ചെയ്യാന്‍ സെന്‍സന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ച സുരേഷ് ഗോപി, കേരള മുഖ്യമന്ത്രിയുടെയും കൈരളിയുടെയും ചെയര്‍മാന്റെയും പേരടക്കം ചര്‍ച്ചയിലേക്ക് വലിച്ചിഴച്ചു.

Read Also: ‘വഖഫിന്റെ എ ബി സി ഡി പോലും ബി ജെ പിക്ക് അറിയില്ല’; ‘മുന്ന’മാരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ലോക്സഭയില്‍ കെ രാധാകൃഷ്ണന്‍ എം പി തന്റെ പേര് പരാമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ക്ഷുഭിതനായ സുരേഷ് ഗോപിയാണ് സഭാ മര്യാദകള്‍ പൂര്‍ണമായും ലംഘിച്ച് സിനിമയെ വെല്ലുന്ന പ്രകടനം രാജ്യസഭയില്‍ കാഴ്ചവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here