തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സിനിമയിലേക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രിയ താരവുമായ സുരേഷ് റെയ്‌ന ഇനി സിനിമാ തട്ടകത്തിലേക്ക്. തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് റെയ്‌ന അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി സംവിധായകന്‍ ലോഗനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Also read- ‘സഞ്ജു ഗ്ലാമർ പ്ലെയർ, കേരളത്തിന്‍റെ അഭിമാന താരം; അദ്ദേഹത്തിന്‍റെ വരവ് ടൂർണമെന്‍റിന് ആവേശം പകരും: പ്രിയദർശൻ

സിനിമയുടെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവിട്ടിട്ടില്ല.സിനിമ റെയ്‌നയുടെ ബയോപിക് ആകാനും സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ശരവണ കുമാര്‍ ചിത്രം നിര്‍മിക്കുന്നത്.
സന്ദീപ് കെ വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍.

മധ്യനിര ബാറ്റ്സ്മാനും വലം കൈയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമായിരുന്ന സുരേഷ് റെയ്‌ന 2020 ഓഗസ്റ്റിലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News