പാലക്കയം കൈക്കൂലി കേസ്, മേല്‍ ഉദ്യോഗസ്ഥരും സഹായിച്ചെന്ന് സുരേഷ്

പാലക്കയം കൈക്കൂലി കേസില്‍ മേല്‍ ഉദ്യോഗസ്ഥരും സഹായിച്ചെന്ന് സുരേഷ്. വിജിലന്‍സിന് നല്കിയ മൊഴിയിലാണ് സുരേഷ് മേല്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചെന്ന് വ്യക്തമാക്കിയത്. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സുരേഷിനെ കഴിയുകയുള്ളൂ എന്ന് വിശ്വസിച്ചു. എന്നാല്‍ മേല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ സുരേഷ് വിജിലന്‍സിനോട് വെളിപ്പെടുത്തിയില്ല.

മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. പിന്നീട് സുരേഷ് കുമാറിന്റെ മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകള്‍, 17കിലോ തൂക്കം വരുന്ന നാണയശേഖരം എന്നില കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് സുരേഷ് കുമാര്‍. പതിനേഴ് വര്‍ഷത്തോളമായി ഇയാള്‍ വില്ലേജ് ഓഫീസറായി ജോലി ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News