സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമരാദ്യയായി പെരുമാറിയ കേസ്‌; പൊലീസിന്റെ നിലപാട് തേടി കോടതി

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. നടക്കാവ് പൊലീസ് നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി മാധ്യമ പ്രവര്‍ത്തകയ്ക്കും നോട്ടീസ് അയച്ചു.

ALSO READ: കേരളത്തിൽ ബിജെപി വളരാത്തതെന്തെന്ന് രാധാ മോഹൻദാസ്; മുന്നിൽ മാധ്യമങ്ങളുണ്ടെന്നറിഞ്ഞതോടെ നടപടി

സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയതിന് പിന്നാലെയാണ് മുന്‍ കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മനപൂര്‍വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പരാതിക്കിടയാക്കിയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് തുടർ നടപടികളിലേക്ക് കടന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 354 , 354 A , 119 A എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. . ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളില്‍ കൈ വെച്ചു. തുടർന്ന് മാധ്യമ പ്രവർത്തക പരാതിയുമായി നടക്കാവ് പോലീസിനെ സമീപിക്കുകയായിരുന്നു

ALSO READ: വില 7 ലക്ഷത്തിൽ താഴെ; ഓട്ടോമാറ്റിക്കിലെ ബജറ്റ് കാറുകൾ

മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലീസ് തുടർ നടപടികളിലേക്ക് കടന്നതോടെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച അവധിക്കാല ബെഞ്ച് പൊലീസിനോട് നിലപാട് തേടി. ഹർജി പിന്നീട് കോടതി പരിഗണിക്കും.  കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപിയെ വിശദമായി പോലീസ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയുടെയും സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മറ്റ് മാധ്യമ പ്രവർത്തകരുടെയും  മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ALSO READ: ഇടത് ഐക്യത്തില്‍ ഏറ്റവും പ്രധാനം സിപിഎം-സിപിഐ ഐക്യം, അത് ശക്തമായി മുന്നോട്ട് കൊണ്ടുപോകും: ബിനോയ് വിശ്വം എംപി

സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. നടക്കാവ് പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News