കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവ്; അന്വേഷണം മെഡിക്കല്‍ കോളജ് എ.സി.പി ഏറ്റെടുത്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയുടെ കൈയ്ക്ക് പകരം നാവ് ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ അന്വേഷണം മെഡിക്കല്‍ കോളജ് എ സി പി പ്രേമചന്ദ്രന്‍ കെ ഇ ഏറ്റെടുത്തു. കുട്ടിയെ പരിശോധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ 4 ഡോക്ടര്‍മാരെയും ജീവനക്കാരെയും ചോദ്യം ചെയ്തു.

കുട്ടിയുടെ ചികിത്സ വിവരങ്ങളും രേഖകളും പൊലീസ് ശേഖരിച്ചു. അന്വേഷണത്തിന്റെ ഭാഗമായുള്ള മെഡിക്കല്‍ ബോര്‍ഡ് നാളെ രൂപികരിക്കും. സംഭവത്തില്‍ നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്റെയടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News