‘കപ്പിള്‍ ഗോള്‍ എന്നാല്‍ ഇങ്ങനെ വേണം’; വൈറലായി സൂര്യ-ജ്യോതിക ജോഡിയുടെ വര്‍ക്ക്ഔട്ട് വീഡിയോ

സനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറെ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇരുവരും ഒന്നിച്ച് ജിമ്മില്‍ കഠിനമായ രീതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.സൂര്യയും ജ്യോതികയും തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ALSO READ ;ഇസ്രയേലിന്റെ അരുംകൊല; ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങി ഗാസയിലെത്തിയ സഹായക്കപ്പൽ

‘ഫിറ്റ്‌നസ് ഫ്രീക്കുകള്‍ ജോഡിയായാല്‍ ഇങ്ങനെയിരിക്കും’, ‘കപ്പിള്‍ ഗോള്‍ എന്നാല്‍ ഇങ്ങനെ വേണം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.

ALSO READ ; ദില്ലി മദ്യനയ അഴിമതി കേസ്; ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്.’ജ്യോതികയുടെ ‘ശെയ്ത്താന്‍’ എന്ന ചിത്രമാണ് തിയേറ്ററില്‍ ഇപ്പോള്‍ എത്തിയത്. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.  സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാ’കങ്കുവ’.തമിഴില്‍ ഏഴു സിനിമകളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Jyotika (@jyotika)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News