നന്‍പന്‍ ഡാ! വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന് മറുപടി നല്‍കി സൂര്യ

രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന്‍ ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്‍കി നടന്‍ സൂര്യ. ആരാധകരെ വിഡ്ഢികളാക്കുന്നവര്‍ നേതാവാകരുതെന്നും ആരാധകര്‍ക്ക് അറിവ് നല്‍കിയ ശേഷമായിരിക്കണം അവരുടെ നേതാവ് രാഷ്ട്രീയത്തില്‍ വരാനെന്നും പറഞ്ഞ താരം അങ്ങനെ നോക്കിയാല്‍ സൂര്യ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നുമായിരുന്നു ബോസ് വെങ്കട്ടിന്റെ പ്രസ്്താവന. സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം.

ALSO READ:  ജസ്റ്റിസ് കെഎസ് പുട്ടസ്വാമി അന്തരിച്ചു; വിട വാങ്ങിയത് ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയ നിയമജ്ഞൻ

എന്നാല്‍ ഇതിന് പിന്നാലെ വേദിയിലെത്തിയ സൂര്യ തന്റെ പ്രിയപ്പെട്ട രണ്ടു സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേര്‍ന്നാണ് തന്റെ സൗഹൃദത്തിന്റെ ആഴം കാണികള്‍ക്കും മറ്റ് താരങ്ങള്‍ക്കും മനസിലാക്കി കൊടുത്തത്.

ALSO READ: ‘ആ നടി വലിയൊരു പ്രചോദനം തന്നെയാണ്; അവര്‍ എന്നെ അത്ഭുതപ്പെടുത്തി’: ജോജു ജോര്‍ജ്

ലയോള കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായിരുന്ന ഒരാളുണ്ടായിരുന്നു. വലിയ പാരമ്പര്യത്തില്‍ നിന്നും വന്നതെന്ന് ഒരിക്കലും പ്രകടിപ്പിക്കാത്ത അവനെ എപ്പോള്‍ വേണമെങ്കിലും കാണാനും സംസാരിക്കാനും കഴിയുമെന്ന് പറഞ്ഞ സൂര്യ, അദ്ദേഹമിന്ന് ഉപമുഖ്യമന്ത്രിയാണെന്ന് പറഞ്ഞു. ഒപ്പം മറ്റൊരു സുഹൃത്ത് പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നല്ല വരവാകട്ടെയെന്നും വിജയ്‌യുടെ പേരുപറയാതെ പറഞ്ഞു. ഇരുവര്‍ക്ക് ആശംസകള്‍ നേരുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

ALSO READ: ‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News