റെട്രോയിൽ ആരാധകരെ കാത്തിരിക്കുന്ന 15 മിനിറ്റ് സിം​ഗിൾ ഷോട്ട്; സ്പെഷ്യൽ മൊമന്റായിരിക്കും അതെന്ന് സൂര്യ

RETRO

സൂര്യയെ നായകനായെത്തുന്ന ഒരു കാർത്തിക് സുബ്ബരാജ് പടമാണ് റെട്രോ. ഇന്ന് റിലീസിനെത്തുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കൂടാതെ അ‍ഡ്വാൻസ് ബുക്കിങ്ങിലും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രമാണ് റെട്രോ എന്നാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞിരിക്കുന്നത്.

ബോക്സോഫീസിൽ സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും ചിത്രത്തിലൂടെ സംഭവിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളിലാണ് സിനിമയിലെ സൂര്യയുടെ കഥാപാത്രം എത്തുന്നത്. സിനിമയുടെ പ്രമോഷനിൽ ആരാധകർക്ക് ആവേശമാകുന്ന ഒരു സ്പെഷ്യൽ ഷോട്ട് ഉണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി സൂര്യ.

Also Read: ‘മേക്കഅപ് കണ്ടപ്പോൾ മമ്മൂക്കക്ക് ഇഷ്ടമായില്ല, പിന്നെ അച്ഛനെ മേക്ക്അപ് ചെയ്തത് അദ്ദേഹമാണ്’: ബിനു പപ്പു

സിനിമയിൽ ഒരു 15 മിനിറ്റ് സിംഗിൾ ഷോട്ട് സീൻ ഉണ്ട് അത് ആരാധകർക്ക് ഒരു സ്പെഷ്യൽ മൊമന്റ് ആയിരിക്കുമെന്നാണ് സൂര്യ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിലാണ് ആരാധകർക്ക് സിനിമയിൽ ആഘോഷമാക്കാനുള്ള സീനിനെ പറ്റി സൂര്യ പറഞ്ഞത്.

ഫൈറ്റും ഡാൻസും ഇമോഷണൽ സീനുമൊക്കെ ഉൾക്കൊള്ളുന്ന ആ ഒരു 15 മിനിറ്റ് സിം​ഗിൾ ഷോട്ട് തിയേറ്ററിൽ ഒരു സ്പെഷ്യൽ മൊമന്റ് ആയിരിക്കുമെന്ന് സൂര്യ പറഞ്ഞു.

Also Read: അവസാന ദൗത്യത്തിന് ഒരുങ്ങി ഈഥൻ ഹണ്ട്; ഇന്ത്യയിൽ നേരത്തെ എത്തും, റിലീസ് തീയതി പുറത്ത്

അഡ്വാൻസ് ബുക്കിങ്ങിൽ ഇതുവരെ റെട്രോ നേടിയത് തമിഴ്നാട്ടിൽ നിന്നു മാത്രം 2.70 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൂര്യയുടെ 44-ാമത്തെ ചിത്രമായ റെട്രോയിൽ പൂജ ഹെഗ്‌ഡെയാണ് നായിക. . സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News