സിനിമാ ചിത്രീകരണത്തിനിടെ സൂര്യയുടെ തലയ്ക്ക് പരിക്ക്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്ക്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. തുടര്‍ന്ന് ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു.

ALSO READ:വയനാടിനെ വീണ്ടെടുക്കാന്‍ ഡിവൈഎഫ്ഐയ്ക്കൊപ്പം മുത്തപ്പനും; ദക്ഷിണ കൈമാറി തോളേനി മഠപ്പുരയിലെ തെയ്യം കലാകാരന്‍

സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായും നിര്‍മാതാവ് രാജശേഖരന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതിഷേധം ശക്തം

ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ആന്‍ഡമാന്‍ നിക്കോബാറിലായിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളാണ് ഊട്ടിയില്‍ നടക്കുന്നത്. പൂജ ഹെഡ്‌ജെ നായികയാകുന്ന ചിത്രത്തില്‍ ജയറാം, ജോജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News