മനുഷ്യരുള്ളിടത്തേ മനുഷ്യർ വരൂ! ജീവനും കയ്യിൽപ്പിടിച്ച് ഓടിപ്പാഞ്ഞ് എത്തിയ വിദ്യാര്‍ഥികളെ ചേര്‍ത്തുപിടിച്ചത് ഇടതുനേതാക്കാള്‍, വൈറലായി എഫ്ബി കുറിപ്പ്

surjith

അതിര്‍ത്തിയില്‍ സാഹചര്യം വഷളായതോടെ നിരവധി വിദ്യാര്‍ഥികളാണ് പഞ്ചാബിൽ നിന്നും കശ്മീരിൽ നിന്നും ഒക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടിപ്പാഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയത്. തങ്ങള്‍ക്ക് എവിടെ സുരക്ഷിതമായി തങ്ങാമെന്ന് ഒരു വിദ്യാര്‍ഥിക്കും ചിന്തിക്കേണ്ടി വന്നില്ല, കാരണം എസ്എഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎമ്മിൻ്റെ പഠന ഗവേഷണ കേന്ദ്രമായ സുർജിത്ത് ഭവനിലും, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസിലും ഇടതുനേതാക്കള്‍ വിദ്യാര്‍ഥിക‍ളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എംഎ ബേബി, പാർലമെന്റിലെ പാർട്ടിയുടെ കക്ഷിനേതാവായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുമാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഈ വിദ്യാർഥികൾക്ക് വേണ്ട താമസ സൗകര്യങ്ങളും, ഭക്ഷണവും അടക്കം നേതാക്കളുടെ നേതൃത്വത്തില്‍ ഒരുക്കി നൽകിയിരുന്നു. ഇടതുപക്ഷം ഹൃദയപക്ഷം എന്നത് അടിവരയിട്ടുകാണിക്കുന്ന ഈ സമീപനത്തെപ്പറ്റിയുള്ള ഒരു ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. ഗോപകുമാര്‍ ടിയെന്ന വ്യക്തിയാണ് ഇടതുപക്ഷത്തിൻ്റെ ഈ നല്ലമനസ്സിനെപ്പറ്റി ഒരു കുറിപ്പെ‍ഴുതിയിരിക്കുന്നത്. കുറിപ്പ് വായിക്കാം.

ഗോപകുമാര്‍ ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:

ഇത് ഡൽഹി, റോസ് അവന്യുവിലെ ഇന്ദ്രജിത് ഗുപ്ത മാർഗിൽ ഉള്ള കെട്ടിടത്തിനുള്ളിലെ ചിത്രമാണ്. കെട്ടിടത്തിന്റെ പേര് ഹർകിഷൻ സിംഗ് സുർജിത് ഭവൻ.

വോ, കമ്മികൾ ബക്കറ്റുമായി തെണ്ടി ഉണ്ടാക്കിയ കെട്ടിടം തന്നെ.

ഈ കുട്ടികൾ പഞ്ചാബിൽ നിന്നും കാശ്മീരിൽ നിന്നും ഒക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടിപ്പാഞ്ഞ് എത്തിയതാണ്. അവരുടെ മദ്ധ്യത്ത് നിൽക്കുന്നത് എം എ ബേബിയാണ്. സി പി ഐ എമ്മിന്റെ ജനറൽ സെക്രട്ടറി. കൂടെയുള്ളത് ജോൺ ബ്രിട്ടാസ്, പാർലമെന്റിലെ പാർട്ടിയുടെ കക്ഷിനേതാവ്.

വാളയാറിനപ്പുറം ഇല്ലാത്ത പാർട്ടിയുടെ അപ്പീസിലാണ് അഭയമറ്റവർ ഓടിയെത്തുന്നത്.

മനുഷ്യരുള്ളിടത്തേ മനുഷ്യർ വരൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News