സെഞ്ച്വറി നേട്ടത്തില്‍ സുര്യകുമാര്‍ യാദവ്

ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 218 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിക്കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്‌കോര്‍ 200 കടത്തി. 49 പന്തുകള്‍ നേരിട്ട് ആറ് സിക്സും 11 ഫോറും സഹിതം സൂര്യകുമാര്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20യില്‍ താരം നേടുന്ന കന്നി സെഞ്ച്വറിയാണിത്. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മലയാളി താരം വിഷ്ണു വിനോദ് 20 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 30 റണ്‍സ് വാരി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഒപ്പണിങ് സഖ്യം 6.1 ഓവറില്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News